പൊള്ളോക്കിന്റെ റെക്കോര്‍ഡുകളല്ല, അതിലും വലിയ ലക്ഷ്യം തനിയ്ക്കുണ്ട്: സ്റ്റെയിന്‍

- Advertisement -

ഷോണ്‍ പൊള്ളോക്കിന്റെ 421 ടെസ്റ്റ് വിക്കറ്റുകളെന്ന റെക്കോര്‍ഡ് മറികടന്ന് രാജ്യത്തെ ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന താരമാകുകയെന്നതല്ല തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് തുറന്ന് പറഞ്ഞ് ഡെയില്‍ സ്റ്റെയിന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ക്രിക്കറ്റില്‍ തിരികെ എത്തുന്ന സ്റ്റെയിന്‍ 2015ല്‍ 400 ടെസ്റ്റ് വിക്കറ്റ് നേടിയിരുന്നു. തമീം ഇക്ബാലിനെ പുറത്താക്കി അന്ന് ഈ നേട്ടം സ്റ്റെയിന്‍ കൊയ്യുമ്പോള്‍ അധികം വൈകാതെ പൊള്ളോക്കിനെ മറികടക്കുമെന്നാണ് കരുതിയത്.

എന്നാല്‍ പിന്നീട് പരിക്ക് കാരണം തന്റെ കരിയര്‍ തന്നെ അവസാനിക്കുമെന്ന സ്ഥിതിയിലേക്ക് സ്റ്റെയിന്‍ വീഴുകയായിരുന്നു. ഇപ്പോള്‍ പൊള്ളോക്കിന്റെ റെക്കോര്‍ഡ് മറികടക്കുവാന്‍ ഒരു വിക്കറ്റ് കൂടി നേടേണ്ട സ്റ്റെയിന്‍ പറയുന്നത് തനിക്ക് ആ ഒരു വിക്കറ്റ് നേടുകയല്ല ലക്ഷ്യമെന്നും അതിലും വലിയ ആഗ്രഹങ്ങളും സ്വപ്നങ്ങളും തന്നില്‍ അവശേഷിക്കുന്നുണ്ടെന്നാണ്.

തനിക്ക് ഇനിയും ഏറെ ക്രിക്കറ്റ് ബാക്കിയുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് 2016ല്‍ ഓസ്ട്രേലിയയ്ക്കെതിരെ പരിക്കേറ്റ താരം പറയുന്നത്. തുടര്‍ന്ന് 14 മാസത്തോളം ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുവാന്‍ സ്റ്റെയിനിനു സാധിച്ചിട്ടില്ല.

Advertisement