പരിക്ക്, ആഴ്‌സണൽ മിഡ്‌ഫീൽഡർ ആറ് ആഴ്ചകൾ പുറത്ത്

- Advertisement -

ആഴ്‌സണൽ താരം ഹെൻറിക് മികിതാരിയൻ പരിക്ക് മൂലം അടുത്ത ആറു ആഴ്ചകൾ കളത്തിലിറങ്ങാനാവില്ലെന്ന് ഉറപ്പായി. വലതുകാലിലേറ്റ പരിക്കാണ് മികിക്ക് വിനയായത്. ലീഗ് കപ്പ് മത്സരത്തിൽ ടോട്ടൻഹാമിനെ നേരിടുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് കഴിഞ്ഞ ദിവസം നടന്ന ബേൺലിക്കെതിരായ പ്രീമിയർ ലീഗ് മത്സരം താരത്തിന് നഷ്ടമായിരുന്നു. പ്രീമിയർ ലീഗിൽ കൂടുതൽ മത്സരങ്ങളുള്ള സമയത്ത് മികിയെ നഷ്ടപെട്ടത് ആഴ്‌സണലിന് കനത്ത തിരിച്ചടിയാണ്.

ചെൽസിക്കും ലിവർപൂളിനുമെതിരായ നിർണായക പ്രീമിയർ ലീഗ് മത്സരങ്ങൾ ഇതോടെ താരത്തിന് നഷ്ട്ടമാകും. നിലവിൽ ആഴ്‌സണൽ നിരയിൽ ഡാനി വെൽബെക്, റോബ് ഹോൾഡിങ്, ഹെക്ടർ ബെല്ലറിൻ എന്നിവരെ നേരത്തെ തന്നെ പരിക്കിന്റെ പിടിയിലാണ്.

 

Advertisement