പാക്കിസ്ഥാനെ നയിക്കുവാനാകുന്നത് വലിയ ബഹുമതി – മുഹമ്മദ് റിസ്വാൻ

Mohammadrizwan

ന്യൂസിലാണ്ടിനെതിരെയുള്ള പാക്കിസ്ഥാന്റെ ടെസ്റ്റ് പരമ്പരയില്‍ ടീമിനെ നയിക്കുക മുഹമ്മദ് റിസ്വാന്‍ ആണ്. ബാബര്‍ അസമിന്റെ പരിക്കിനെത്തുടര്‍ന്നാണ് ഈ ദൗത്യം റിസ്വാനെ തേടിയെത്തുന്നത്. തനിക്ക് ലഭിച്ച ഈ അവസരം വലിയ ബഹുമതിയാണെന്നാണ് മുഹമ്മദ് റിസ്വാന്‍ വ്യക്തമാക്കുന്നത്.

ന്യൂസിലാണ്ടിനെതിരെ അവസാന ടി20യില്‍ പാക്കിസ്ഥാന് ആശ്വാസ ജയം ലഭിയ്ക്കുവാന്‍‍ റിസ്വാന്റെ 89 റണ്‍സ് സഹായിച്ചിരുന്നു. പരമ്പര നഷ്ടമായ ശേഷം ഈ വിജയം വളരെ പ്രാധാന്യമുള്ളതായിരുന്നുവെന്നും ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് വിജയത്തോടെ മടങ്ങുവാനായത് ടീമിന്റെ ആത്മവിശ്വാസത്തിന് സഹായകരമാകുമെന്നും റിസ്വാന്‍ സൂചിപ്പിച്ചു.

പാക്കിസ്ഥാന് വേണ്ടി കളിക്കുന്നത് തന്നെ വലിയ കാര്യമാണെന്നും അപ്പോള്‍ ക്യാപ്റ്റന്‍സി ദൗത്യം കൂടി ലഭിയ്ക്കുമ്പോള്‍ തന്റെ സന്തോഷം വളരെ വലുതാണെന്നും മുഹമ്മദ് റിസ്വാന്‍ അഭിപ്രായപ്പെട്ടു.

ഈ വിജയം തങ്ങളുടെ ആരാധകര്‍ക്കുള്ളതാണെന്നും മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട റിസ്വാന്‍ വ്യക്തമാക്കി.

Previous articleപുതിയ കോവിഡ് നിയമങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു, അറസ്റ്റിനെക്കുറിച്ച് സുരേഷ് റെയ്‍ന
Next article“കൊറോണയെ പേടിച്ച് ഇനി ഫുട്ബോൾ നിർത്തരുത്”