“കൊറോണയെ പേടിച്ച് ഇനി ഫുട്ബോൾ നിർത്തരുത്”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ കൊറോണ വൈറസ് വ്യാപിക്കുന്ന അവസ്ഥയിൽ ഇംഗ്ലണ്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ വരികയാണ്. ആദ്യം കൊറോണ വന്നതു പോലെ വീണ്ടും ഫുട്ബോൾ നിർത്തി വെക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് ഫുട്ബോൾ ലോകം. ഇതിനായി ആലോചനകളും നടക്കുന്നുണ്ട്. എന്നാൽ കൊറോണയെ പേടിച്ച് ഇനി ഫുട്ബോൾ നിർത്തിവെക്കുന്നത് മണ്ടത്തരം ആണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൽ പറഞ്ഞു.

പ്രീമിയർ ലീഗ് അധികൃതർ ഒക്കെ വളരെ ഭംഗിയായും സുരക്ഷിതമായും ആണ് ഫുട്ബോൾ നടത്തുന്നത്. അതുകൊണ്ട് തന്നെ ഫുട്ബോൾ നിർത്തേണ്ട കാര്യമില്ല. കടകളും മറ്റു ഓഫീസുകളും ഒക്കെ പ്രവർത്തിക്കുന്നുണ്ട് എങ്കിൽ ഫുട്ബോളും ആകാം എന്നും നെവിൽ പറഞ്ഞു. ആദ്യം കൊറോണ വന്നപ്പോൾ നിർത്തേണ്ടി വന്ന് വൈറസിന് കുറിച്ച് പലർക്കും ഒന്നും അറിയാത്തത് കൊണ്ടാണ്. ഇന്ന് നമ്മക്ക് വൈറസിനെ കുറിച്ചും ഇത് പകരുന്നത് എങ്ങനെ ഒഴിവാക്കാം എന്നും എല്ലാവർക്കും അറിയാം. അതുകൊണ്ട് ഫുട്ബോൾ തുടരണം എന്നും നെവിൽ പറഞ്ഞു.