താമി ബ്യൂമോണ്ട് മെല്‍ബേണ്‍ റെനഗേഡ്സിലേക്ക്

ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് താരം താമി ബ്യൂമോണ്ടിനെ സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. വരുന്ന സീസണില്‍ ബിഗ്ബാഷില്‍ കളിക്കാനായി എത്തുന്ന താരത്തിന്റെ വരവ് ടീമിന് ഏറെ ആശ്വാസം പകരുന്ന കാഴ്ചയാണ്. ന്യൂസിലാണ്ടിന്റെ ആമി സാറ്റെര്‍ത്‍വൈറ്റ് ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ഈ സീസണില്‍ കളിക്കില്ലെന്ന സാഹചര്യത്തിലാണ് ടീമിന് ആശ്വാസമായി താമിയെത്തുന്നത്.

മുമ്പ് അഡിലെയ്ഡ് സ്ട്രൈക്കേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള താരം 2016-17 സീസണില്‍ ടീമിന്റെ ടോപ് സ്കോറര്‍ കൂടിയായിരുന്നു. ടീം റണ്ണറപ്പായ വര്‍ഷവും നിര്‍ണ്ണായക പ്രകടനമാണ് താരം പുറത്തെടുത്തത്.