പെര്‍ത്ത് സ്കോര്‍ച്ചേഴ്സിലേക്ക് കര്‍ട്ടിസ് പാറ്റേര്‍സണ്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി മൂന്ന് വര്‍ഷത്തെ കരാറിലേര്‍പ്പെട്ട് കര്‍ട്ടിസ് പാറ്റേര്‍സണ്‍. സിഡ്നി സിക്സേഴ്സുമായി ബിഗ് ബാഷ് കരിയര്‍ ആരംഭിച്ച താരം പിന്നീട് സിഡ്നി തണ്ടറിലേക്ക് മാറിയിരുന്നു. എന്നാല്‍ ആറ് സീസണിലായി ടീമിന് വേണ്ടി 25 മത്സരങ്ങള്‍ മാത്രം കളിച്ച താരം അവസാന വര്‍ഷം മുഴുവന്‍ ബെഞ്ചിലായിരുന്നു തുടര്‍ന്നിരുന്നത്. ബിഗ് ബാഷില്‍ അത്ര മെച്ചമേറിയ പ്രകടനമില്ലെങ്കിലും കഴിഞ്ഞ സീസണ്‍ ഷെഫീല്‍ഡ് ഷീല്‍ഡിലെ രണ്ട് ശതകങ്ങളാകാം താരത്തിന് പുതിയ കരാറിന് ഇടയാക്കിയതെന്ന് വേണം കരുതുവാന്‍.

ഷോണ്‍ മാര്‍ഷ്, മൈക്കല്‍ ക്ലിംഗര്‍, ഹിള്‍ട്ടണ്‍ കാര്‍ട്റൈറ്റ് എന്നിവരുടെ സേവനം നഷ്ടമായ പെര്‍ത്തിന് പാറ്റേര്‍സണിന്റെ വരവ് ആശ്വാസമാവും.