തോൽവിയോടെ നാണക്കേടിന്റെ പുതിയ റെക്കോർഡ് ഏറ്റുവാങ്ങി ബംഗ്ലാദേശ്

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിൽ പരാജയപ്പെട്ടതോടെ നാണക്കേടിന്റെ പുതിയ റെക്കോർഡുകൾ ഏറ്റുവാങ്ങി ബംഗ്ളദേശ്. ഇന്നത്തെ തോൽവിയോടെ ടെസ്റ്റിൽ 10 ടീമുകളോട് ബംഗ്ളദേശ് തോൽവിയറിഞ്ഞു. 224 റൺസിനാണ് അഫ്ഗാനിസ്ഥാൻ ബംഗ്ലദേശിനെ ഏക ടെസ്റ്റിൽ തോൽപ്പിച്ചത്. മഴ അഫ്ഗാനിസ്ഥാന്റെ ജയം തട്ടിയെടുക്കുമെന്ന് തോന്നിച്ചെങ്കിലും അവസാനം അഫ്ഗാനിസ്ഥാൻ ജയം സ്വന്തമാക്കുകയായിരുന്നു.

കൂടാതെ മറ്റൊരു റെക്കോർഡും ഈ തോൽവിയോടെ ബംഗ്ലാദേശിന്റെ പേരിലായി. ബംഗ്ളദേശ് ഇതുവരെ ആദ്യമായി ടെസ്റ്റ് മത്സരം കളിച്ച എല്ലാ രാജ്യങ്ങളോടും ടീം തോൽവിയേറ്റു വാങ്ങി. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, വെസ്റ്റിൻഡീസ്, ന്യൂ സിലാൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെ ആദ്യം കളിച്ച ടെസ്റ്റ് മത്സരം ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു.

റഹ്മത് ഷായുടെ സെഞ്ചുറിയും റഷീദ് ഖാന്റെ ബൗളിങ്ങുമാണ് ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് ജയം നേടിക്കൊടുത്തത്.