ബിഗ് ബാഷിൽ കളിക്കാനായി സ്മൃതിയും ദീപ്തിയും, ഇരുവരെയും സ്വന്തമാക്കി സിഡ്നി തണ്ടര്‍

Smritimandhana

വനിത ബിഗ് ബാഷിൽ ഇന്ത്യന്‍ താരങ്ങളായ സ്മൃതി മന്ഥാനയും ദീപ്തി ശര്‍മ്മയും കളിക്കും. സിഡ്നി തണ്ടര്‍ ആണ് ഇരു താരങ്ങളുമായി കരാറിലെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഹീത്തര്‍ നൈറ്റ്, താമി ബ്യൂമോണ്ട് എന്നിവര്‍ക്ക് പകരമാണ് ഇന്ത്യന്‍ താരങ്ങളെ ടീമിലേക്ക് സിഡ്നി തണ്ടര്‍ എത്തിച്ചിരിക്കുന്നത്.

സ്മൃതി മന്ഥാന മുമ്പ് ബ്രിസ്ബെയിന്‍ ഹീറ്റിന് വേണ്ടിയും ഹോബാര്‍ട്ട് ഹറികെയിന്‍സിന് വേണ്ടിയും കളിച്ചിട്ടുള്ളപ്പോള്‍ ദീപ്തി ശര്‍മ്മ ഇതാദ്യമായാണ് ബിഗ് ബാഷിലേക്ക് എത്തുന്നത്.

Previous articleസൺറൈസേഴ്‌സ് ഹൈദരാബാദിന് ഇത് നിരാശപ്പെടുത്തുന്ന സീസൺ ആണെന്ന് വില്യംസൺ
Next articleആരാധകര്‍ക്ക് വേണ്ടി ഇനിയുള്ള അഞ്ച് മത്സരങ്ങള്‍ വിജയിക്കുവാന്‍ ശ്രമിക്കണം – ജേസൺ ഹോള്‍ഡര്‍