ആരാധകര്‍ക്ക് വേണ്ടി ഇനിയുള്ള അഞ്ച് മത്സരങ്ങള്‍ വിജയിക്കുവാന്‍ ശ്രമിക്കണം – ജേസൺ ഹോള്‍ഡര്‍

സൺറൈസേഴ്സ് ഹൈദ്രാബാദിന്റെ ഈ സീസണിലെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചുവെങ്കിലും ടീം തങ്ങളുടെ ആരാധകര്‍ക്കായി ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കുവാനായി പോരാടണമെന്ന് പറഞ്ഞ് ജേസൺ ഹോള്‍ഡര്‍. ടീമിന്റെ വിജയത്തിനായി പൊരുതി നോക്കിയ ജേസണിന്റെ ഇന്നിംഗ്സ് വിഫലമാകുകയായിരുന്നു.

29 പന്തിൽ 5 സിക്സുകള്‍ നേടി 47 റൺസുമായി പുറത്താകാതെ നിന്ന ജേസൺ ഹോള്‍ഡര്‍ക്ക് പിന്തുണ നല്‍കുവാന്‍ വേറെ ഒരു താരങ്ങളും ഇല്ലാതിരുന്നുവെങ്കിലും മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഹോള്‍ഡര്‍ ആയിരുന്നു.

ഇനിയവശേഷിക്കുന്ന അഞ്ച് മത്സരങ്ങള്‍ വിജയിച്ച് അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകളും വിഷമ ഘട്ടത്തിൽ തങ്ങളെ പിന്തുണച്ച ആരാധകര്‍ക്ക് വേണ്ടിയും വിജയത്തിനായി ശ്രമിക്കണമെന്ന് ജേസൺ ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു. മത്സരത്തിൽ ബൗളിംഗിലും മൂന്ന് വിക്കറ്റുമായി ജേസൺ ഹോള്‍ഡര്‍ ആണ് തിളങ്ങിയത്.