ട്രെവര്‍ ബെയിലിസ്സ് ബിഗ് ബാഷിൽ കോച്ചായി എത്തുന്നു, കരാറിലെത്തിയത് സിഡ്നി തണ്ടറുമായി

മുൻ ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ് ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി തണ്ടറുമായി കരാറിലെത്തി. 2019 ലോകകപ്പ് വിജയിച്ച ഇംഗ്ലണ്ടിന്റെ പരിശീലകൻ ആയിരുന്നു ബെയിലിസ്സ്. തണ്ടറുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് ട്രെവര്‍ എത്തിയിരിക്കുന്നത്. നിലവിലെ കോച്ച് ഷെയിൻ ബോണ്ട് കുടുംബത്തോടൊപ്പം ചെലവഴിക്കാനായി തീരുമാനിച്ചതോടെ വന്ന ഒഴിവിലേക്കാണ് ബെയിലിസ്സ് എത്തുന്നത്.

മുമ്പ് സിഡ്നി സിക്സേഴ്സിന്റെ കോച്ചായി ട്രെവര്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ ടീം കിരീടം നേടിയപ്പോളും ബെയിലിസ്സ് ആയിരുന്നു കോച്ച്. നിലവിൽ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദ്രാബാദിന്റെ കോച്ചാണ് ട്രെവര്‍ ബെയിലിസ്സ്. തണ്ടര്‍ കഴിഞ്ഞ കുറച്ച് സീസണായി മികച്ച രീതിയിലാണ് ബിഗ് ബാഷിൽ കളിക്കുന്നതെന്നും കുറച്ച് കൂടി മികച്ച നിലയിൽ വരും സീസണുകളിൽ ടീമിനെ എത്തിക്കുവാനാകും താന്‍ ലക്ഷ്യം വയ്ക്കുക എന്നും ബെയിലിസ്സ് വ്യക്തമാക്കി.

Previous article“ഇനിയും കിരീടം നേടണം”, ഇന്റർ മിലാനിൽ തന്നെ തുടരും എന്ന് ലുകാകു
Next articleബ്രസീലിൽ കോപ അമേരിക്ക നടത്തുന്നതിൽ ആശങ്ക പങ്കുവെച്ച് അർജന്റീന പരിശീലകൻ