വനിത ബിഗ് ബാഷ്: സിഡ്നി സിക്സേര്‍സ് വീണ്ടും ചാമ്പ്യന്മാര്‍

വനിത ബിഗ് ബാഷ് ഫൈനല്‍ മത്സരത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെതിരെ 9 വിക്കറ്റ് വിജയം നേടി സിഡ്നി സിക്സേര്‍സ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പെര്‍ത്തിനു 20 ഓവറില്‍ 99 റണ്‍സ് മാത്രമേ നേടാനായുള്ളു. ലക്ഷ്യം 15ാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ സിക്സേര്‍സ് വനിതകള്‍ നേടി. തന്റെ മികവാര്‍ന്ന ബൗളിംഗ് പ്രകടനത്തിനു സാറ കോയ്ടേ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ടീം ചാമ്പ്യന്മാരായി എന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്.

ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത പെര്‍ത്തിനു പ്രതീക്ഷിച്ച പോലൊരു സ്കോര്‍ നേടാനായില്ല. വാലറ്റത്തില്‍ 18 റണ്‍സ് നേടി പുറത്താകാതെ നിന്ന പീപ ക്ലീയറിയാണ് ടീമിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ എല്‍സെ പെറി 16 റണ്‍സ് നേടി. സാറ കോയ്ടേ 4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടി. എറിന്‍ ബേണ്‍സ് രണ്ട് വിക്കറ്റുമായി സാറയ്ക്ക് മികച്ച പിന്തുണ നല്‍കി.

41 റണ്‍സ് നേടിയ അലൈസ ഹീലിയുടെ വിക്കറ്റാണ് സിക്സേര്‍സിനു നഷ്ടമായത്. എല്‍സെ പെറി(36*), ആഷ്ലൈ ഗാര്‍ഡ്നര്‍(22*) എന്നിവര്‍ ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. എമ്മ കിംഗിനാണ് ഇന്നിംഗ്സില്‍ വീണ ഏക വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനെയ്മറിന്റെ ഫ്രീകിക്ക് ഗോൾ, പി.എസ്.ജി വിജയ കുതിപ്പ് തുടരുന്നു
Next articleഗോവയിൽ ഇന്ന് എഫ്.സി ഗോവ – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം