വിജയം തുടര്‍ന്ന് റെനഗേഡ്സ്, ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 8 വിക്കറ്റ് വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 8 വിക്കറ്റ് വിജയവുമായി മെല്‍ബേണ്‍ റെനഗേഡ്സ്. ബ്രണ്ടന്‍ മക്കല്ലം നേടിയ അര്‍ദ്ധ ശതകം ഒഴിച്ച് മറ്റൊരു താരങ്ങള്‍ക്കും തിളങ്ങുവാന്‍ കഴിയാതെ വന്നപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ ഹീറ്റ് 144/8 എന്ന നിലയില്‍ ഒതുങ്ങുകയായിരുന്നു. മക്കല്ലം 50 റണ്‍സ് നേടിയെങ്കിലും 47 പന്തുകളാണ് അതിനായി താരം നേരിട്ടത്. ബെന്‍ കട്ടിംഗ് 10 പന്തില്‍ 20 റണ്‍സ് നേടി തിളങ്ങി. ഉസ്മാന്‍ ഖാന്‍ ഷിന്‍വാരിയുടെ ബൗളിംഗിന്റെ ബലത്തിലാണ് റെനഗേഡ്സ് ഹീറ്റിനെ പിടിച്ചുകെട്ടിയത്. ഷിന്‍വാരി 4 ഓവറില്‍ 16 റണ്‍സിനു മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കാമറൂണ്‍ ബോയസ് രണ്ട് വിക്കറ്റ് നേടി.

സാം ഹാര്‍പ്പര്‍(56*) ടോം കൂപ്പര്‍(36*) എന്നിവര്‍ക്കൊപ്പം മാര്‍ക്കസ് ഹാരിസും (28) തിളങ്ങിയപ്പോള്‍ 15.2 ഓവറില്‍ 145 റണ്‍സ് നേടി മെല്‍ബേണ്‍ വിജയം ഉറപ്പാക്കുകയായിരുന്നു.