ഇത്തവണത്തെ ബിഗ് ബാഷ് ഫൈനല്‍ മെല്‍ബേണ്‍ ഡെര്‍ബി, സിഡ്നി സിക്സേര്‍സിനെ വീഴ്ത്തി മെല്‍ബേണ്‍ റെനഗേഡ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബിഗ്ബാഷ് എട്ടാം സീസണിന്റെ ഫൈനലില്‍ മെല്‍ബേണ്‍ ടീമുകളായ സ്റ്റാര്‍സും റെനഗേഡ്സും ഏറ്റമുട്ടും. ഇന്ന് രണ്ടാം സെമിയില്‍ മൂന്ന് വിക്കറ്റ് ജയം കരസ്ഥമാക്കിയാണ് റെനഗേഡ്സ് സ്റ്റാര്‍സിനെ നേരിടുവാനുള്ള യോഗ്യത നേടിയത്. സിഡ്നി സിക്സേര്‍സിനെതിരെയാണ് ടീമിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിസ്കേര്‍സ് 3 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടിയപ്പോള്‍ റെനഗേഡ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. അവസാന ഓവറില്‍ ഏഴ് റണ്‍സ് നേടേണ്ടിയിരുന്നു റെനഗേഡ്സ് നേടേണ്ടിയിരുന്നത്.

ജോഷ് ഫിലിപ്(52), ഡാനിയേല്‍ ഹ്യൂജ്സ്(52) എന്നിവര്‍ക്കൊപ്പം ജെയിംസ് വിന്‍സ്(28), മോസസ് ഹെന്‍റിക്സ്(28*), ജോര്‍ദ്ദാന്‍ സില്‍ക്ക്(7 പന്തില്‍ 17*) എന്നിവരാണ് ടീമിനെ 180 എന്ന മികച്ച സ്കോറിലേക്ക് നയിച്ചത്. റെനഗേഡ്സിനായി കാമറൂണ്‍ ബോയസ് 2 വിക്കറ്റ് നേടി.

ആരോണ്‍ ഫിഞ്ച് 44 റണ്‍സും സാം ഹാര്‍പ്പര്‍(36), കാമറൂണ്‍ വൈറ്റ്(29) എന്നിവര്‍ നിര്‍ണ്ണായക പ്രകടനം നടത്തിയെങ്കിലും മത്സരം മാറ്റി മറിച്ചത് 14 പന്തില്‍ പുറത്താകാതെ 31 റണ്‍സ് നേടിയ ഡാനിയേല്‍ ക്രിസ്റ്റ്യന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു. 3 സിക്സ് അടക്കമായിരുന്നു താരം 31 റണ്‍സ് അടിച്ചുകൂട്ടിയത്. ക്രിസ്റ്റ്യന്‍ തന്നെയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വീതം വിക്കറ്റുമായി ബെന്‍ ഡ്വാര്‍ഷ്യസും സ്റ്റീവ് ഒക്കേഫെയും സിഡ്നി സിക്സേര്‍സ് നിരയില്‍ തിളങ്ങി.