കാശ്മീരിൽ നടക്കേണ്ട മത്സരം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മിനേർവ പഞ്ചാബ്

ഇന്നലെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാശ്മീരിൽ നടക്കേണ്ട തങ്ങളുടെ മത്സരം മാറ്റിവെക്കണമെന്ന് മിനേർവ പഞ്ചാവ് എ ഐ എഫ് എഫിനോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 18നായിരുന്നു മിനേർവ പഞ്ചാബ് റിയൽ കാശ്മീരുമായി കളിക്കേണ്ടിയിരുന്നത്. ഇത്ര വലിയ ആക്രമണം നടന്ന സ്ഥിതിക്ക് മത്സരം മാറ്റിവെക്കുന്നത് പരിഗണിക്കണം എന്നാണ് മിനേർവ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ സേനയ്ക്കുള്ള ബഹുമാനം ജേഴ്സിയിൽ എപ്പോഴും സൂക്ഷിക്കുന്നവരാണ് മിനേർവ പഞ്ചാബ്. ഇന്ത്യൻ സേനയെ അത്രയ്ക്ക് ബഹുമാനിക്കുന്ന. ആ ഇന്ത്യൻ സേനയ്ക്ക് ഇത്രയധികം ജീവനുകൾ നഷ്ടപ്പെട്ട അവസരത്തിൽ തങ്ങൾക്ക് ഫുട്ബോൾ കളിക്കാൻ ആവില്ല എന്നും മിനേർവ പഞ്ചാബ് എ ഐ എഫ് എഫിന് അയച്ച കത്തിൽ പറയുന്നു.

റിയൽ കാശ്മീരിന്റെ അവസാന രണ്ട് ഹോം മത്സരങ്ങൾ മഞ്ഞ് കാരണവും മാറ്റിവെച്ചിരുന്നു.