റെന്‍ഷായുമായി മൂന്ന് വര്‍ഷത്തെ കരാറിലെത്തി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

- Advertisement -

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിലേക്ക് ഓസ്ട്രേലിയന്‍ മുന്‍ താരം മാത്യൂ റെന്‍ഷാ. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം പുതിയ കരാറിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബ്രിസ്ബെയിന്‍ ഹീറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത റെന്‍ഷാ 348 റണ്‍സാണ് നേടിയത്. ഫ്രാഞ്ചൈസിയുടെ ആ വര്‍ഷത്തെ രണ്ടാമത്തെ ടോപ് സ്കോറര്‍ ആയിരുന്നു താരം.

23 ഓവറുകള്‍ എറിഞ്ഞ താരം 6 വിക്കറ്റും നേടിയിട്ടുണ്ട്. അഡിലെയ്ഡ് ഓവല്‍ തന്റെ പുതിയ ഹോം ഗ്രൗണ്ടാക്കി മാറ്റുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ഈ കരാറിനെക്കുറിച്ച് താരം പറഞ്ഞത്. ഓവല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗ്രൗണ്ടുകളിലൊന്നാണെന്നും മാറ്റ് റെന്‍ഷാ വ്യക്തമാക്കി.

താരത്തെ ടീമിലേക്ക് കോച്ച് ജേസണ്‍ ഗില്ലെസ്പിയും സ്വാഗതം ചെയ്തു. താരം ടി20 ക്രിക്കറ്റിലും കഴിഞ്ഞ കുറച്ച് സീസണുകളിലായി തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്നുള്ളത് ടീമിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും ഗില്ലെസ്പി വ്യക്തമാക്കി.

Advertisement