കൊറോണ ചതിച്ചു, പി എസ് ജിക്ക് ഞെട്ടിക്കുന്ന തോൽവി

ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി എസ് ജിക്ക് അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു തുടക്കമാണ് ഇന്നലെ ഫ്രഞ്ച് ലീഗിൽ ലഭിച്ചത്. ലീഗിൽ പ്രൊമോഷൻ നേടി എത്തിയ ലെൻസിനെ നേരിട്ട പി എസ് ജി പരാജയപ്പെടുകയാണ് ചെയ്തത്. ലെൻസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലെൻസിന്റെ വിജയം. 5000ൽ അധികം ആരാധകർ മത്സരം കാണാൻ ഗ്യാലറിയിൽ ഉണ്ടായിരുന്നു.

മത്സരത്തിന്റെ 57ആം മിനുട്ടിൽ ഗനാഗോ ആണ് ലെൻസിന് മൂന്ന് പോയിന്റ് നൽകിയ നിർണായക ഗോൾ നേടിയത്‌. മത്സരത്തിൽ ആകെ 22 ശതമാനം മാത്രമെ ലെൻസിന് പൊസഷൻ ഉണ്ടായിരുന്നുള്ളൂ. പി എസ് ജിയുടെ പരാജയത്തിന് പ്രധാന കാരണമായത് കൊറോണ ആയിരുന്നു. ഇന്നലെ കൊറോണ കാരണം പി എസ് ജിയുടെ 7 താരങ്ങൾ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. എമ്പപ്പെ, നെയ്മർ, ഇക്കാർഡി, മാർക്കിനെസ്, ഡിമറിയ, നെവസ് എന്നിവർ ഒന്നും മത്സരത്തിന് ഉണ്ടായിരുന്നില്ല. ആറു പോയന്റുമായി നീസ് ആണ് ലീഗിൽ ഇപ്പോൾ ഒന്നാമത് ഉള്ളത്.

Previous articleറെന്‍ഷായുമായി മൂന്ന് വര്‍ഷത്തെ കരാറിലെത്തി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്
Next articleകഴിഞ്ഞ സീസണിൽ ഗ്രീൻവുഡ്, ഈ സീസണിൽ ഹാന്നിബൽ…? യുണൈറ്റഡ് പ്രതീക്ഷ ഈ വണ്ടർ കിഡിൽ