ബിഗ് ബാഷിലേക്ക് ആദ്യത്തെ വനിത കോച്ച് എത്തുന്നു

- Advertisement -

ബിഗ് ബാഷിന്റെ പുരുഷ പതിപ്പില്‍ ആദ്യമായി ഒരു വനിത കോച്ച്. മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ജൂലിയ പ്രൈസ് ആണ് ബിഗ് ബാഷിലെ ആദ്യ വനിത കോച്ചായി മാറുന്നത്. ബ്രിസ് ബെയിന്‍ ഹീറ്റിന്റെ സഹ പരിശീലകയായാണ് ജൂലിയ എത്തുന്നത്. താരം ഡാരന്‍ ലേമാന്റെ സഹായിയായിട്ടാവും എത്തുക.

വനിത ബിഗ് ബാഷില്‍ മൂന്ന് വര്‍ഷത്തോളം ഹോബാര്‍ട്ട് ഹറികെയിന്‍സിനെ പരിശീലിപ്പിച്ചിട്ടുള്ളയാളാണ് ജൂലിയ. റയാന്‍ ഹാരിസ് ഓസ്ട്രേലിയയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമുമായി പ്രവര്‍ത്തിക്കുവാന്‍ യാത്രയാകുമ്പോളാണ് ജൂലിയ ബ്രിസ് ബെയിന്‍ ഹീറ്റില്‍ ചേരുക. സീസണിന്റെ പകുതി ആവുമ്പോളാണ് ഇത് സംഭവിക്കുന്നത്.

ഓസ്ട്രേലിയയ്ക്കായി പത്ത് ടെസ്റ്റുകളിലും 84 ഏകദിനത്തിലും കളിച്ചിട്ടുള്ള താരമാണ് ജൂലിയ പ്രൈസ്.

Advertisement