മൻവീറിന്റെ ഗോളിൽ ഹൈദരാബാദിനെതിരെ ജയിച്ച് എഫ്സി ഗോവ

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയവഴികളിലേക്ക് തിരിച്ചെത്തി എഫ്സി ഗോവ. ഏകപക്ഷീയമായ ഒരു ഗോളിൽ ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തി എഫ്സി ഗോവ. കളിയുടെ രണ്ടാം പകുതിയിൽ മൻവീർ സിംഗ് നേടിയ ഗോളാണ് ഗോവയെ വിജയത്തിലേക്ക് നയിച്ചത്. ബ്രണ്ടൻ ഫെർണാണ്ടസ് എടുത്ത കോർണറിൽ നിന്നാണ് മൻവീർ തകർപ്പൻ ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റിയത്.

രണ്ടാം പകുതിയിൽ തന്നെ മൻവീറിന് ലീഡ് ഉയർത്താനൊരു അവസരമുണ്ടായിരുന്നു‌. ഹൈദരാബാദ് വലകാത്ത കമൽജിത്തിന്റെ മികച്ച സേവിലൂടെ ഈ ശ്രമം തടഞ്ഞു. ഇന്നത്തെ ജയം ഗോവയെ പോയന്റ് പട്ടികയിൽ മൂന്നാമതെത്തിച്ചു. അതേ സമയം ഹൈദരാബാദ് എഫ്സിക്ക് ഇത് അഞ്ചാം തോൽവിയാണ്.

Advertisement