ഇമ്രാന്‍ താഹിര്‍ ബിഗ് ബാഷിലേക്ക്, താരം എത്തുന്നത് റെനഗേഡ്സില്‍

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ റെനഗേഡ്സുമായി കരാറിലെത്തി ഇമ്രാന്‍ താഹിര്‍. ഇതാദ്യമായാണ് താഹിര്‍ ബിഗ്ഷില്‍ കളിക്കാനെത്തുന്നത്. അഫ്ഗാനിസ്ഥാന്‍ താരം നൂര്‍ അഹമ്മദുമായും ഫ്രാഞ്ചൈസി കരാറിലെത്തിയിട്ടുണ്ട്.

41 വയസ്സുള്ള ഇമ്രാന്‍ താഹിറും 15 വയസ്സുള്ള അഹമ്മദും ടീമിന്റെ വൈവിദ്ധ്യമാര്‍ന്ന ബൗളിംഗ് നിരയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് കരുതപ്പെടുന്നത്. താഹിര്‍ ആദ്യ മത്സരങ്ങളില്‍ ടീമിനൊപ്പം ഇല്ലായെന്നാണ് അറിയുന്നത്. ക്രിസ്തുമസിന് ശേഷം മാത്രമാവും താരം ഫ്രാഞ്ചൈസിയ്ക്കൊപ്പം എത്തുക. ആ സമയത്ത് നൂര്‍ അഹമ്മദിന്റെ സേവനം ഫ്രാഞ്ചൈസി ഉപയോഗപ്പെടുത്തുമെന്നാണ് അറിയുന്നത്.

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ കളിക്കുന്ന താരത്തിന് ഈ വര്‍ഷം അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.