മെൽബേൺ റെനഗേഡ്സിന് പുതിയ പരിശീലകൻ

മെൽബേൺ റെനഗേഡ്സിന്റെ പരിശലനായി മുൻ ഓസ്ട്രേലിയൻ പേസ് ബൗളിംഗ് കോച്ച് ഡേവിഡ് സാക്ക‍ര്‍ എത്തുന്നു. ഓസ്ട്രേലിയയ്ക്ക് പുറമെ ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെയും ബൗളിംഗ് കോച്ചായി സാക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് 2015-16 സീസണിൽ ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സാക്കര്‍. കഴിഞ്ഞ രണ്ട് സീസണിലെ മോശം പ്രകടനത്തിന് ശേഷം ആണ് റെനഗേഡ്സ് വീണ്ടും സാക്കറിനെ ദൗത്യം ഏല്പിച്ചിരിക്കുന്നത്.

രണ്ട് വര്‍ഷത്തെ കരാറിലാണ് സാക്ക‍ര്‍ ടീമിന്റെ പരിശീലകനായി എത്തുന്നത്. ക്ലബ് നിലനിര്‍ത്തിയ താരങ്ങളിൽ തനിക്ക് വിശ്വാസമുണ്ടെന്നും ടോപ് ഓര്‍ഡര്‍ അതിശക്തമാണെന്നാണ് തന്റെ വിലയിരുത്തലെന്നും സാക്കര്‍ പറഞ്ഞു. വരും മാസങ്ങളിലും പുതിയ താരങ്ങളെയും ടീമിലേക്ക് എത്തിച്ച് ടീമിനെ കരുത്തരാക്കുകയാണ് ലക്ഷ്യമെന്നും സാക്കര്‍ സൂചിപ്പിച്ചു.

Previous articleബ്രസീലിൽ കോപ അമേരിക്ക നടത്തുന്നതിൽ ആശങ്ക പങ്കുവെച്ച് അർജന്റീന പരിശീലകൻ
Next articleഖത്തറിന് എതിരായ മത്സരം ഏറെ വിഷമമുള്ളത് എന്ന് സ്റ്റിമാച്