വാര്‍ണര്‍ ബിഗ് ബാഷിൽ കളിക്കുമെന്ന് സൂചന

2013ന് ശേഷം ഇതാദ്യമായി ഡേവിഡ് വാര്‍ണര്‍ ബിഗ് ബാഷിൽ കളിക്കുമെന്ന് സൂചന. താരത്തെ ബിഗ് ബാഷിൽ കളിപ്പിക്കുന്നതിനായി ക്രിക്കറ്റ് ഓസ്ട്രേലിയ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് അറിയുന്നത്. യുഎഇയിൽ ആരംഭിക്കുവാന്‍ പോകുന്ന ഇന്റര്‍നാഷണൽ ലീഗ് ടി20യിൽ വാര്‍ണറെ കൊണ്ടുവരുവാന്‍ യുഎഇ ലീഗ് അധികാരികള്‍ ശ്രമിക്കുന്നുണ്ട്.

വാര്‍ണര്‍ ഇതിനായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിക്കുകയും ചെയ്തു. യുഎഇ ലീഗ് നൽകുന്ന വലിയ വിലയുടെ പകുതി മാത്രമാണ് ബിഗ് ബാഷിലെ ഏറ്റും ഉയര്‍ന്ന വേതനം ലഭിയ്ക്കുന്ന താരങ്ങള്‍ക്ക് പോലും ലഭിയ്ക്കുക. AUD 190000 ആയിരുന്ന ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ നൽകുന്നത്.