സ്വീഡന് എതിരായ റൂസോയുടെ ബാക് ഹീൽ മാജിക് യൂറോയുടെ ഗോൾ

വനിത യൂറോ കപ്പിൽ ടൂർണമെന്റിന്റെ ഗോൾ ആയി സ്വീഡന് എതിരെ ഇംഗ്ലീഷ് താരം അലസിയോ റൂസോ നേടിയ ബാക് ഹീൽ ഗോൾ തിരഞ്ഞെടുക്കപ്പെട്ടു. സെമിയിൽ സ്വീഡനെതിരെ ഇംഗ്ലണ്ട് 4-0 നു ജയിച്ച മത്സരത്തിൽ ആണ് പകരക്കാരിയായി ഇറങ്ങിയ റൂസോയുടെ മാജിക് ഗോൾ പിറന്നത്.

ഫൈനലിൽ ജർമ്മനിക്ക് എതിരെ റൂസോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരം എല്ല ടൂൺ നേടിയ ആദ്യ ഗോൾ ആണ് ടൂർണമെന്റിലെ മികച്ച രണ്ടാമത്തെ ഗോൾ ആയി തിരഞ്ഞെടുക്കപ്പെട്ടത്. പരിക്ക് കാരണം ഫൈനൽ നഷ്ടമായ ജർമ്മൻ ക്യാപ്റ്റൻ അലക്‌സാന്ദ്ര പോപ്പിന്റെ ഫ്രാൻസിന് എതിരായ സെമിയിലെ ഉഗ്രൻ വോളിയാണ് ടൂർണമെന്റിലെ മികച്ച മൂന്നാം ഗോൾ ആയി തിരഞ്ഞെടുത്തത്.