പെര്‍ത്തിനോട് വിട പറഞ്ഞ്, മെല്‍ബേണ്‍ സ്റ്റാര്‍സിലേക്ക് എത്തി നഥാന്‍ കോള്‍ട്ടര്‍-നൈല്‍

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായുള്ള തന്റെ കരാര്‍ മതിയാക്കി മെല്‍ബേണ്‍ സ്റ്റാര്‍സില്‍ ചേര്‍ന്ന് നഥാന്‍ കോള്‍ട്ടര്‍-നൈല്‍. സ്കോര്‍ച്ചേഴ്സിന് വേണ്ടി 38 ബിഗ് ബാഷ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 46 വിക്കറ്റുകളും 285 റണ്‍സുമാണ് നേടിയിട്ടുള്ളത്. തന്റെ സുഹൃത്തുക്കളായ ആഡം സംപ, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ സാന്നിദ്ധ്യവും മെല്‍ബേണ്‍ സ്റ്റാര്‍സിലേക്കുള്ള തന്റെ വരവില്‍ പ്രധാന കാരണമായെന്നും നഥാന്‍ കോള്‍ട്ടര്‍-നൈല്‍ സൂചിപ്പിച്ചു.

എട്ട് വര്‍ഷം പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് നഥാന്‍ കോള്‍ട്ടര്‍-നൈല്‍. വളരെ ശ്രമകരമായ തീരുമാനമായിരുന്നു ടീമിനെ വിടുകയെന്നതെന്നും നഥാന്‍ പറഞ്ഞു. മുന്‍ ടീമംഗങ്ങള്‍ക്കും ആരാധകര്‍ക്കും കോച്ചിംഗ് സ്റ്റാഫിനുമെല്ലാം താരം നന്ദി അറിയിക്കുകയും ചെയ്തു.

Previous articleഅയ്യരെ ഇനി അവഗണിക്കാനാകാത്ത തരത്തിലുള്ള പ്രകടനമാണ് താരം പുറത്തെടുത്തത്
Next articleപരാജയങ്ങളിലും പ്രതീക്ഷ നൽകുന്നു ഈ ലമ്പാർഡിന്റെ ചെൽസി!!