ബിഗ് ബാഷില്‍ നിന്ന് പിന്മാറി എബി ഡി വില്ലിയേഴ്സ്

- Advertisement -

2019-20 ബിഗ് ബാഷിലെ ഏറ്റവും ശ്രദ്ധേയനായ താരമായി മാറുമെന്ന് കരുതിയ എബി ഡി വില്ലിയേഴ്സ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറി. ടൂര്‍ണ്ണമെന്റിന്റെ അവസാനത്തോടെ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ താരം ടൂര്‍ണ്ണമെന്റിനു കളിക്കാനെത്താമെന്നായിരുന്നു ആദ്യത്തെ തീരുമാനം. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ തന്റെ മത്സരങ്ങള്‍ക്ക് ശേഷമാണ് എബിഡി ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാനെത്തുമെന്ന് ആദ്യം അറിയിച്ചിരുന്നത്.

എന്നാല്‍ താരം പിന്മാറുവാനുള്ള കാരണങ്ങള്‍ വ്യക്തമല്ല. കാരണമെന്തായാലും ടൂര്‍ണ്ണമെന്റിന്റെ സ്പോണ്‍സര്‍ഷിപ്പിനെയും ടെലിവിഷന്‍ റൈറ്റ്സിനെയെല്ലാം ഇത് ബാധിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. താരത്തിനു വേണ്ടി അഞ്ചോളം ഫ്രാഞ്ചൈസികളാണ് താല്പര്യം പ്രകടിപ്പിച്ചിരുന്നതെന്നാണ് അറിയുന്നത്. അത് കൂടാതെ ക്രിക്കറ്റ് ഓസ്ട്രേലിയയും ബ്രോഡ്കാസ്റ്റര്‍മാരും $350,000 വരെ താരത്തിനു വേണ്ടി ചെലവാക്കാന്‍ ഒരുങ്ങുന്നു എന്നുമാണ് പുറത്ത് വന്നിരുന്ന വിവരം.

തന്റെ മേല്‍ ടൂര്‍ണ്ണമെന്റിന്റെ വ്യൂവര്‍ഷിപ്പും റേറ്റിംഗുമെല്ലാം ഉയര്‍ത്തുവാനുള്ള സമ്മര്‍ദ്ദം ഏറുമെന്ന കാരണത്താലാണ് താരം പിന്മാറുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ താരം പിന്മാറുന്നത് ഇതിലും വലിയൊരു കരാറിനു വേണ്ടിയാണെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

Advertisement