“സിറ്റിക്ക് അഭിനന്ദനങ്ങൾ, പക്ഷെ അടുത്ത വർഷവും പോരാടാൻ ലിവർപൂൾ ഉണ്ടാകും” – സലാ

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയോട് അടുത്ത സീസണിൽ കാണാമെന്ന് ലിവർപൂൾ ഫോർവേഡ് മൊഹമ്മദ് സലാ. ഇന്നലെ ഒരു പോയന്റിന് ആയിരുന്നു ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം നഷ്ടപ്പെട്ടത്. ഈ സീസണിൽ കിരീടം നേടിയതിന് സലാ മാഞ്ചസ്റ്റർ സിറ്റിയെ അഭിനന്ദിച്ചു. എന്നാൽ ലിവർപൂളിന്റെ പോരാട്ടം ഈ സീസൺ കൊണ്ട് അവസാനിക്കില്ല എന്നും സലാ പറഞ്ഞു. ഈ സീസണിൽ 97 പോയന്റ് നേടി എന്നത് വലിയ നേട്ടമായി തന്നെ കരുതുന്നു എന്ന് സലാ പറഞ്ഞു.

അടുത്ത സീസണിലും കിരീടത്തിനായി പൊരുതാൻ ലിവർപൂൾ ഉണ്ടാകുമെന്നും ഇതിനേക്കാൾ മികച്ച പ്രകടനം ലിവർപൂളിൽ നിന്ന് ഉണ്ടാകുമെന്നും സലാ പറഞ്ഞു. ഈ സീസണിൽ 97 പോയന്റാണ് ലിവർപൂൾ നേടിയത്. 98 പോയന്റ് നേടിക്കൊണ്ട് മാഞ്ചസ്റ്റർ സിറ്റി കിരീടം ഉയർത്തുകയായിരുന്നു. ആദ്യമായാണ് യൂറോപ്പിലെ ടോപ്പ് 5 ലീഗുകളിൽ ഒരു ടീം 97 പോയന്റ് നേടിയിട്ടും ലീഗ് കിരീടം നേടാതെ സീസൺ അവസാനിപ്പിക്കുന്നത്.

Advertisement