എ ടി കെ കൊൽക്കത്ത ഇന്ന് ഗോവയിൽ

- Advertisement -

ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന മത്സരത്തിൽ എഫ് സി ഗോവ എ ടി കെ കൊൽക്കത്തയെ നേരിടും. ഗോവയിൽ വെച്ചാണ് മത്സരം നടക്കുന്നത്. ലീഗിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ടീമാണ് എ ടി കെ കൊൽക്കത്ത. പക്ഷെ ഇന്ന് എ ടി കെയെ തോല്പ്പിക്കാൻ ആയാൽ ആ ഒന്നാം സ്ഥാനം എഫ് സി ഗോവയ്ക്ക് സ്വന്തമാക്കാം.

സ്വന്തം ഹോം ഗ്രൗണ്ടിൽ ആയതുകൊണ്ട് വിജയിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് എഫ് സി ഗോവ. സസ്പെൻഷൻ കഴിഞ്ഞ് മൗർറ്റാട ഫാൾ തിരികെയെത്തുന്നതും എഫ് സി ഗോവയ്ക്ക് ശക്തി പകരും. എ ടി കെ നിരയിൽ അവരുടെ അറ്റാക്കിംഗ് കൂട്ടുകെട്ടായ റോയ് കൃഷണയും വില്യംസും തന്നെയാകും ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്നത്. രണ്ട് താരങ്ങളും കൂടെ ഇതിനകം പത്തു ഗോളുകൾ നേടിയിട്ടുണ്ട്. ഇന്ന് രാത്രി 7.30നാണ് മത്സരം.

Advertisement