ഭുവനേശ്വർ കുമാർ ആറു മാസം കൂടെ പുറത്തിരിക്കും

Bhuvaneshwarkumar
- Advertisement -

ഇന്ത്യൻ ബൗളർ ഭുവനേശ്വർ കുമാറിന്റെ ക്രിക്കറ്റ് കളത്തിലേക്കുള്ള മടക്കം വൈകും. ഐ പി എല്ലിന്റെ തുടക്കത്തിൽ ഹിപ്പിനേറ്റ പരിക്ക് താരത്തെ ഐ പി എല്ലിൽ നിന്ന് പുറത്താക്കിയിരുന്നു. മാസം രണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും താരത്തിന്റെ പരിക്ക് മാറിയിട്ടില്ല. ഇനിയും ആറു മാസം കൂടെ ആകും ഭുവനേശ്വർ പൂർണ്ണ ആരോഗ്യവാൻ ആകാൻ എന്നാണ് കരുതപ്പെടുന്നത്. ഇപ്പോൾ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിക്ക് മാറി വരാനുള്ള പരിശ്രമത്തിലാണ് ഭുവനേശ്വർ ഉള്ളത്.

30കാരനായ താരത്തിന് ഇനി അടുത്ത ഐ പി എല്ലിൽ മാത്രമെ കളിക്കാൻ കഴിയു എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അടുത്ത മാസം നടക്കുന്ന സയ്യദ് മുസ്താഖ് അലി ട്രോഫിയിൽ ഉത്തർപ്രദേശിനൊപ്പവും ഭുവനേശ്വർ ഉണ്ടാകില്ല എന്ന് ഉറപ്പായിരുന്നു‌. 2018 മുതൽ ഭുവനേശ്വറിന്റെ കരിയറിൽ പരിക്ക് നിരന്തരം വില്ലനായി എത്തുകയാണ്

Advertisement