മുസ്താഫിസുറിനെ മൂന്ന് മത്സരങ്ങളിലും കളിപ്പിക്കരുത്

വിന്‍ഡീസ് സൂപ്പര്‍ ബൗളര്‍ മുസ്തഫിസുറിനെ ന്യൂസിലാണ്ടിനെതിരെ മൂന്ന് ടെസ്റ്റുകളിലും കളിപ്പിക്കേണ്ടതില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശിന്റെ ബൗളിംഗ് ഉപദേശകന്‍ കോര്‍ട്നി വാല്‍ഷ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗും ന്യൂസിലാണ്ട് ഏകദിന പരമ്പരയും കഴിഞ്ഞെത്തുന്ന ബംഗ്ലാദേശ് താരങ്ങളുടെ ലോകകപ്പ് സാധ്യതകളെ മുന്‍ നിര്‍ത്തിയാണ് വാല്‍ഷിന്റെ അഭിപ്രായം. ടീമിന്റെ മുന്‍ നിര പേസറായ മുസ്തഫിസുറിനെ ലോകകപ്പിനു തയ്യാറാക്കി നിര്‍ത്തുന്നതിനു വേണ്ടിയാണ് ടീം ഈ നീക്കം നടത്തേണ്ടതെന്ന് വാല്‍ഷ് പറഞ്ഞു.

എത്ര ടെസ്റ്റില്‍ താരത്തെ കളിപ്പിക്കണമെന്നത് സെലക്ടര്‍മാര്‍ ആണ് തീരുമാനിക്കേണ്ടത്. അത് അറിഞ്ഞ ശേഷം മാത്രമേ താരത്തിന്റെ വര്‍ക്ക് ലോഡ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് തീരുമാനം എടുക്കാനാകൂ എന്നും വാല്‍ഷ് പറഞ്ഞു. പിച്ചിനെയും ന്യൂസിലാണ്ടിനെ സാഹചര്യങ്ങളെയും വിലയിരുത്തിയ ശേഷം മാത്രമാവും താരത്തിനെ ഏതെല്ലാം ടെസ്റ്റില്‍ കളിപ്പിക്കുമെന്ന് തീരുമാനിക്കുക എന്ന് വാല്‍ഷ് പറഞ്ഞു.

മുസ്തഫിസുര്‍ ആദ്യ ടെസ്റ്റില്‍ കളിക്കുവാനുള്ള സാധ്യത കൂടുതലാണെന്നും വാല്‍ഷ് വ്യക്തമാക്കി. 23 വയസ്സുകാരന്‍ ഫാസ്റ്റ് ബൗളറെ ഹാമിള്‍ട്ടണിലെ ബൗളിംഗ് സാഹചര്യങ്ങള്‍ അനുകൂലമായ പിച്ചുകളില്‍ കളിപ്പിക്കുന്നത് നന്നായിരിക്കുമെന്നാണ് മുന്‍ വിന്‍ഡീസ് സൂപ്പര്‍ താരത്തിന്റെ അഭിപ്രായം.

Previous articleഈസ്റ്റ് ബംഗാളിന്റെ മലയാളി താരം ജോബി ജസ്റ്റിന് വിലക്ക്
Next articleഫുട്ബോൾ ചെറിയ കളിയല്ല, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കൊയ്ത് ഫുട്ബോൾ സിനിമകൾ