ടീമെന്ന നിലയില്‍ തങ്ങളുടെ കഴിവില്‍ ഉറച്ച വിശ്വാസം, ടി20 ലോകകപ്പ് നേടുമെന്ന് തന്നെയാണ് പ്രതീക്ഷ

Stokesengland
- Advertisement -

ദക്ഷിണാഫ്രിക്കയെ നിലംതൊടീക്കാതെ തകര്‍ത്ത ഇംഗ്ലണ്ട് ടി20 ടീമിന്റെ പ്രകടനം ഏറെ ആധികാരികമായ ഒന്നായിരുന്നുവെന്നാണ് ഏവരും വിലയിരുത്തുന്നത്. ഈ ടീമിന് സാധിക്കാത്തതായി ഒന്നുമില്ലെന്ന് കഴിഞ്ഞ ദിവസം ജോസ് ബട്‍ലര്‍ വ്യക്തമാക്കിയപ്പോള്‍ അതെ കാര്യം ഉറപ്പാക്കുന്ന അഭിപ്രായമാണ് ബെന്‍ സ്റ്റോക്സും പങ്കുവെച്ചത്.

ഈ ടീമിന് എന്തെല്ലാം സാധിക്കുമെന്നതോര്‍ക്കുമ്പോള്‍ തനിക്ക് തന്നെ പലപ്പോഴും ഉത്സാഹഭരിതനാകുന്ന സാഹചര്യം അനുഭവിക്കപ്പെടുന്നുണ്ടെന്നാണ് സ്റ്റോക്സ് പറഞ്ഞത്. ടീമെന്ന നിലയില്‍ തങ്ങളുടെ കഴിവില്‍ ഏവര്‍ക്കും ഉറച്ച വിശ്വാസമാണുള്ളതെന്നും ടി20 ലോകകപ്പ് കിരീടം കരസ്ഥമാക്കുവാനാകുമെന്നാണ് കരുതുന്നതെന്നും സ്റ്റോക്സ് വ്യക്തമാക്കി.

മറ്റു ടീമുകളുടെ ശക്തിയും ദൗര്‍ബല്യവും അവലോകനം ചെയ്ത് തന്നെയാണ് തങ്ങള്‍ അവരെ നേരിടുന്നതെന്നും തങ്ങള്‍ മികച്ച ക്രിക്കറ്റ് കളിച്ചാല്‍ ഏത് ടീമിനെയും പരാജയപ്പെടുത്തുവാനാകുമെന്നും എന്നാലത് അതിശയോക്തിയല്ലെന്നും സ്റ്റോക്സ് കൂട്ടിചേര്‍ത്തു.

Advertisement