ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ബെൻ സ്റ്റോക്സ് നയിക്കും

- Advertisement -

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് നയിക്കും.  തന്റെ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ക്യാപ്റ്റൻ ജോ റൂട്ട് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ബെൻ സ്റ്റോക്സ് ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ നായക സ്ഥാനത്ത് എത്തുക. ആദ്യമായിട്ടാവും ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ നായക സ്ഥാനം വഹിക്കുന്നത്.

ജോ റൂട്ടിന്റെ ഭാര്യയുടെ പ്രസവം അടുത്ത ആഴ്ചയിൽ ഉണ്ടാവുമെങ്കിലും താരം അതിന് ശേഷം ഒരു ആഴ്‌ച ക്വറന്റൈൻ പൂർത്തിയാകേണ്ടത് ഉണ്ട്. ഇതോടെ ആദ്യ ടെസ്റ്റ് ജോ റൂട്ടിന് നഷ്ട്ടമാകും. 2014 മുതൽ തുടർച്ചയായ 77 മത്സരങ്ങൾക്ക് ശേഷമാവും ജോ റൂട്ട് ഇംഗ്ലണ്ടിന് വേണ്ടി ഒരു ടെസ്റ്റ് മത്സരത്തിൽ കളിക്കാതിരിക്കുന്നത്. അതെ സമയം ഇംഗ്ലണ്ട് ക്യാപ്റ്റൻ എന്ന നിലയിൽ ബെൻ സ്റ്റോക്സ് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞു.

Advertisement