മുൻ ബയേൺ മ്യൂണിക് താരം മാരിയോ ഗോമസ് വിരമിച്ചു

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ജർമൻ താരവും മുൻ ബയേൺ മ്യൂണിക് താരവുമായ മാരിയോ ഗോമസ് ഫുട്ബാളിൽ നിന്ന് വിരമിച്ചു. തന്റെ ടീമായ സ്ട്യുട്ട്ഗാർട്ടിനെ ബുണ്ടസ്ലീഗയിലേക്ക് പ്രൊമോഷൻ നേടികൊടുത്തതിന് ശേഷമാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. തന്റെ അവസാന മത്സരത്തിൽ സ്ട്യുട്ട്ഗാർട്ടിന് വേണ്ടി ഗോൾ നേടാനും മാരിയോ ഗോമസിനായി.

നേരത്തെ 2007ൽ സ്ട്യുട്ട്ഗാർട്ടിന്റെ കൂടെ ബുണ്ടസ്‌ലീഗ കിരീടം നേടിയ ഗോമസ് തുടർന്ന് ബയേൺ മ്യൂണിക്കിന്റെ കൂടെയും ബുണ്ടസ്‌ലീഗ കിരീടം നേടിയിട്ടുണ്ട്. 2013ൽ ബയേൺ മ്യൂണിക് ട്രെബിൾ നേടിയപ്പോൾ 26 ഗോളുകളുമായി ഗോമസ് മികച്ച ഫോമിലായിരുന്നു.

ലീഗിൽ ആർമിനിയ ബിലെഫെൽഡിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് സ്ട്യുട്ട്ഗാർട്ട് തങ്ങളുടെ പ്രൊമോഷൻ ഉറപ്പിച്ചത്.  ബയേൺ മ്യൂണിക്കിനെ കൂടാതെ ഫിയോന്റീന, ബെസിക്റ്റസ്, വോൾഫ്സ്ബർഗ് എന്നീ ടീമുകൾക്ക് വേണ്ടിയും മാരിയോ ഗോമസ് കളിച്ചിട്ടുണ്ട്. ജർമനിക്ക് വേണ്ടി 78 മത്സരങ്ങൾ കളിച്ച ഗോമസ് 31 ഗോളുകളും നേടിയിട്ടുണ്ട്.