ഐ എസ് എല്ലിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നാണ് എഫ് സി ഗോവ എന്ന് വാസ്കസ്

എഫ് സി ഗോവയിൽ എത്തിയ മുൻ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ എഫ്സി ഗോവയിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന്. ഈ ക്ലബിന് ഒരു നല്ല പ്രോജക്റ്റും ഞാൻ ഇഷ്ടപ്പെടുന്ന ഒരു കളി ശൈലിയും ഉണ്ട് എന്ന് വാസ്കസ് പറഞ്ഞു. ക്ലബ്ബ് ഭാരവാഹികളോടും എഡുവിനോടും (ബേഡിയ) സംസാരിച്ചപ്പോൾ എനിക്ക് ഇവിടെ എന്റെ ഏറ്റവും മികച്ച പതിപ്പാകാൻ കഴിയുമെന്ന് ബോധ്യമായി എന്നും വാസ്കസ് പറഞ്ഞു

എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നാണ് ഗോവ. കഴിഞ്ഞ സീസൺ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം മികച്ചതായിരിക്കില്ല, എന്നാൽ ഈ വരുന്ന സീസണിൽ ഞങ്ങൾ തീർച്ചയായും ഒന്നാമതെത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. വാസ്കസ് പറഞ്ഞു. ഫുട്ബോളിനെ സ്നേഹിക്കുന്ന ഗോവയുടെ ആരാധകരെ ഞാൻ കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്. എനിക്ക് ഫട്ടോർഡയിൽ അവരുടെ മുമ്പിൽ കളിക്കണം. ” അദ്ദേഹം പറഞ്ഞു.