കൂറ്റൻ സ്കോറിന് ശേഷം ഇംഗ്ലണ്ടിന്റെ ഡിക്ലറേഷൻ, വെസ്റ്റിൻഡീസിന് ഒരു വിക്കറ്റ് നഷ്ടം

ബാര്‍ബ‍ഡോസിൽ മികച്ച സ്കോര്‍ നേടി ഇംഗ്ലണ്ട് തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയ‍‍ർ ചെയ്തു. ജോ റൂട്ടിനെ(153) ലഞ്ചിന് ശേഷം നഷ്ടമായ ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്സ് വേഗത്തിൽ ശതകം നേടിയാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

സ്റ്റോക്സ് 120 റൺസ് നേടിയപ്പോള്‍ ബെന്‍ ഫോക്സ്(33), ക്രിസ് വോക്സ്(41) എന്നിവരുടെ പ്രകടനങ്ങള്‍ ടീമിനെ 507/9 എന്ന സ്കോറിലേക്ക് എത്തിച്ചു. വീരമാമി പെരുമാള്‍ മൂന്ന് വിക്കറ്റ് നേടി വിന്‍ഡീസ് നിരയിൽ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 71/1 എന്ന നിലയിലാണ്. രണ്ടാം ഓവറിൽ ജോൺ കാംപെല്ലിനെ നഷ്ടമായ ശേഷം 57 റൺസ് കൂട്ടുകെട്ടുമായി ക്രെയിഗ് ബ്രാത്‍വൈറ്റ്(28*) – ഷമാര്‍ ബ്രൂക്ക്സ്(31*) കൂട്ടുകെട്ടാണ് ആതിഥേയരെ മുന്നോട്ട് നയിച്ചത്.