ചാമ്പ്യൻസ് ലീഗിന് ഒരുങ്ങാനായി മുംബൈ സിറ്റി അബുദാബിയിലേക്ക്

രണ്ടാഴ്ച നീണ്ട പരിശീലന ക്യാമ്പിൽ തങ്ങളുടെ ആദ്യ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിനുള്ള തയ്യാറെടുപ്പിനായി മുംബൈ സിറ്റി എഫ്‌സി അബുദാബിയിലേക്ക്. 2022 ഏപ്രിൽ 8 മുതൽ ആരംഭിക്കുന്ന 2022 എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടങ്ങൾക്കായി സൗദി അറേബ്യയിലെ റിയാദിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മുംബൈ അൽ ഫോർസാനിൽ പരിശീലനം നടത്തുന്നുണ്ട്.

2020-21ൽ ഹീറോ ഐ‌എസ്‌എൽ ചാമ്പ്യന്മാരാകുന്നതിനു മുമ്പ് മുംബൈ ടേബിളിൽ ഒന്നാമതെത്തി ലീഗ് വിന്നേഴ്‌സ് ഷീൽഡ് നേടിയിരുന്നു. ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ടീം മാത്രമാണ് മുംബൈ സിറ്റി. 2022ലെ എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ വെസ്റ്റ് റീജിയനിൽ ഗ്രൂപ്പ് ബിയിൽ മുംബൈ സിറ്റി എഫ്‌സി അൽ ജാസിറ (യുഎഇ), അൽ ഷബാബ് (സൗദി അറേബ്യ), എയർഫോഴ്‌സ് ക്ലബ് (ഇറാഖ്) എന്നിവരെ ആകും നേരിടേണ്ടത്.