ബെന്‍ സ്റ്റോക്സിന്റെ പിതാവ് അന്തരിച്ചു

Benstokesfather
- Advertisement -

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന്റെ പിതാവ് അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്ന ഗെഡ് സ്റ്റോക്സ് ന്യൂസിലാണ്ടില്‍ വെച്ചാണ് മരിച്ചത്. ബ്രെയിന്‍ കാന്‍സറുമായി മല്ലിടുകയായിരുന്നു മുന്‍ റഗ്ബി താരം കൂടിയായിരുന്ന ഗെഡ് സ്റ്റോക്സ്. മരണ സമയത്ത് അദ്ദേഹത്തിന് 65 വയസ്സായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ നിന്ന് ബെന്‍ സ്റ്റോക്സിന് ഇംഗ്ലണ്ട് വിടുതല്‍ നല്‍കിയിരുന്നുവെങ്കിലും ക്വാറന്റീന്‍ നിയമങ്ങള്‍ കാരണം താരത്തിന് യഥാസമയം തന്റെ കുടുംബത്തിനോടൊപ്പം എത്തിചേരുവാന്‍ സാധിച്ചിരുന്നില്ല.

Advertisement