അർജന്റീനയെ ലോകകപ്പ് ഫൈനലിൽ എത്തിച്ച പരിശീലകൻ അന്തരിച്ചു

Sabella Argentina Messi
- Advertisement -

അർജന്റീനയെ 2014ലെ ലോകകപ്പ് ഫൈനലിൽ എത്തിച്ച പരിശീലകൻ അലെജാൻഡ്രോ സബെല്ല അന്തരിച്ചു. 66 വയസ്സായിരുന്നു. കുറച്ചു ദിവസങ്ങളായി സബെല്ലയെ ഐ.സി.യുവിൽ പ്രവേശിച്ചിപ്പിരിക്കുകയായിരുന്നു. 2011ൽ അർജന്റീനയുടെ പരിശീലകനായ സബെല്ല 2014ലെ ലോകകപ്പ് ഫൈനലിലെ ജർമനിക്കെതിരായ തോൽവിക്ക് ശേഷം പരിശീലക സ്ഥാനം ഒഴിയുകയായിരുന്നു.

സബെല്ലയാണ് സൂപ്പർ താരം ലയണൽ മെസ്സിയെ അർജന്റീനയുടെ ക്യാപറ്റനാക്കിയത്. 40 മത്സരങ്ങളിൽ അർജന്റീന പരിശീലിപ്പിച്ച സബെല്ലക്ക് കീഴിൽ വെറും 5 മത്സരങ്ങൾ മാത്രമാണ് അർജന്റീന പരാജയപ്പെട്ടത്. കളിക്കാരനെന്ന നിലയിൽ സബെല്ല റിവർപ്ലേറ്റ്, ഷെഫീൽഡ് യുണൈറ്റഡ്, ലീഡ്സ് എന്നിവർക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിന്റെ വേദന മാറും മുൻപ് അർജന്റീന ഫുട്ബോളിന് മറ്റൊരു വേദനയാണ് സബെല്ലയുടെ മരണം സമ്മാനിക്കുന്നത്.

Advertisement