ഒടുവില്‍ ഇംഗ്ലണ്ട് ലയണ്‍സ് വിജയിച്ചു, ഒരു വിക്കറ്റിനു, ബെന്‍ ഡക്കറ്റ് പുറത്താകാതെ 70 റണ്‍സ്

- Advertisement -

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനു ഒടുവിലൊരു ജയം. പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ എയുടെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട മത്സരത്തില്‍ ഇംഗ്ലണ്ടും തകര്‍ന്നുവെങ്കിലും ഒരു വിക്കറ്റിന്റെ വിജയം കരസ്ഥമാക്കുകയായിരുന്നു ഇംഗ്ലണ്ട് രണ്ടാം നിര. 35 ഓവറില്‍ 121 റണ്‍സിനു ഓള്‍ഔട്ട് ആയ ഇന്ത്യയ്ക്കായി 36 റണ്‍സ് നേടിയ സിദ്ധേഷ് ലാഡ് ആയിരുന്നു ടോപ് സ്കോറര്‍. അക്സര്‍ പട്ടേല്‍(23), ദീപക് ചഹാര്‍(21) എന്നിവരും രണ്ടക്കം കടന്നവരില്‍ പെടു്നു. ഇംഗ്ലണ്ടിനായി ജെയിമി ഓവര്‍ട്ടണ്‍ മൂന്നും ടോം ബെയിലി രണ്ട് വിക്കറ്റും നേടി.

പുറത്താകാതെ 70 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റ് ആണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. അവസാന വിക്കറ്റില്‍ 11 റണ്‍സ് നേടിയാണ് ഇംഗ്ലണ്ട് വിജയം കുറിച്ചത്. ഇന്ത്യ വിജയം പിടിച്ചെടുക്കുമെന്ന് കരുതിയെങ്കിലും ടോം ബെയിലിയുമായി ചേര്‍ന്ന് അവസാന വിക്കറ്റില്‍ ലയണ്‍സിനു അനുകൂലമാക്കി മത്സരഗതിയെ മാറ്റുവാന്‍ ഡക്കറ്റിനു സാധിക്കുകയായിരുന്നു.

30.3 ഓവറിലാണ് ലയണ്‍സിന്റെ വിജയം. ഇന്ത്യ എയ്ക്കായി ചഹാര്‍ സഹോദരന്മാര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

Advertisement