നാലെണ്ണം പവലിയനില്‍, ആന്റിഗ്വയില്‍ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെ, ബൈര്‍സ്റ്റോ പൊരുതുന്നു

ആന്റിഗ്വയില്‍ വിന്‍ഡീസ് പേസ് നിരയ്ക്ക് മുന്നില്‍ തകര്‍ന്ന് ഇംഗ്ലണ്ട്. ഒന്നാം ദിവസം ഉച്ച ഭക്ഷണത്തിനു ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 24 ഓവര്‍ പിന്നിട്ടപ്പോള്‍ 78/4 എന്ന നിലയിലാണ്. ഇംഗ്ലണ്ടിനായി 52 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോ ആണ് പൊരുതി നില്‍ക്കുന്നത്. ബെന്‍ സ്റ്റോക്സ് 8 റണ്‍സുമായി ക്രീസില്‍ ഒപ്പം നില്‍ക്കുന്നു. കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ വീഴ്ത്തിയാണ് വിന്‍ഡീസ് മത്സരത്തിലെ ആദ്യ സെഷനില്‍ ആധിപത്യം പുലര്‍ത്തിയത്.

അല്‍സാരി ജോസഫ് രണ്ടും കെമര്‍ റോച്ച്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. മത്സരത്തില്‍ ടോസ് വിന്‍ഡീസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 62 പന്തില്‍ നിന്ന് 52 റണ്‍സാണ് ബൈര്‍സ്റ്റോ ഇതുവരെ നേടിയിട്ടുള്ളത്.