ലേവർ കപ്പിൽ ഫെഡറർക്കും,നദാലിനും, മറെക്കും ഒപ്പം കളിക്കാൻ ജ്യോക്കോവിച്ചും!

Wasim Akram

Screenshot 20220722 141813 01
Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ ലേവർ കപ്പിൽ കളിക്കും എന്നറിയിച്ചു വിംബിൾഡൺ ജേതാവ് നൊവാക് ജ്യോക്കോവിച്ചും. ഇതോടെ ടീം യൂറോപ്പിനു ആയി റോജർ ഫെഡറർ, റാഫേൽ നദാൽ, ആന്റി മറെ എന്നിവർക്ക് ഒപ്പം ജ്യോക്കോവിച്ചും ഭാഗം ആവും. മുമ്പ് ഇവരിൽ പലരും ഒരുമിച്ച് കളിച്ചിട്ടുണ്ട് എങ്കിലും ഇത് ആദ്യമായാണ് ബിഗ് 4 ഉം ഒരുമിച്ച് ലേവർ കപ്പിൽ ഇറങ്ങുന്നത്.

20220722 141820

ലണ്ടനിൽ നടക്കുന്ന മത്സരത്തിൽ യൂറോപ്പ് ഇതര രാജ്യങ്ങളിൽ നിന്ന് അണിനിരക്കുന്ന ലോക ടീമിനെ ആണ് യൂറോപ്പ് നേരിടുക. എപ്പോഴും പരസ്പരം ഏറ്റുമുട്ടുന്ന താരങ്ങൾക്ക് ഒപ്പം കളിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും കരിയറിലെ മികച്ച നിമിഷങ്ങളിൽ ഒന്നാണ് ലേവർ കപ്പ് അനുഭവങ്ങൾ എന്നും ജ്യോക്കോവിച്ച് പറഞ്ഞു.