ബിസിസിഐ തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ഹെര്‍ഷൽ ഗിബ്സ്

Herschellegibbs

കശ്മീര്‍ പ്രീമിയര്‍ ലീഗിൽ കളിക്കുന്നതിന് തന്നെ ബിസിസിഐ ഭീഷണിപ്പെടുത്തുകയാണെന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍‍ താരം ഹെര്‍ഷൽ ഗിബ്സ്. ഓഗസ്റ്റ് ആറിന് മുറാദാബാദിൽ ആരംഭിക്കുവാനിരിക്കുന്ന ടൂര്‍ണ്ണമെന്റിൽ പങ്കെടുത്താൽ തന്നെ ഇന്ത്യയിലേക്ക് ക്രിക്കറ്റിനായി പ്രവേശിപ്പിക്കില്ലെന്ന് ബിസിസിഐ അറിയിച്ചുവെന്നാണ് ഗിബ്സ് പറയുന്നത്.

ട്വിറ്ററിലൂെടെയാണ് ഗിബ്സ് ഈ കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ബിസിസിഐ ഇത്തരത്തിൽ മറ്റു ബോര്‍ഡുകളിന്മേലും സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് മുന്‍ പാക്കിസ്ഥാന്‍ താരം റഷീദ് ലത്തീഫും വ്യക്തമായിരിക്കുന്നത്.

Previous articleഇസ്രു ഉഡാന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
Next articleഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകളിലൊന്നില്‍ ചേരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് എനെസ് സിപോവിച്ച്