ഇസ്രു ഉഡാന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Isuruudana

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ശ്രീലങ്കന്‍ താരം ഇസ്രു ഉഡാന. ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ലങ്കന്‍ ടീമിന്റെ ഭാഗമായിരുന്ന താരത്തിന് രണ്ട് മത്സരങ്ങളിൽ നിന്ന് കാര്യമായ പ്രകടനമൊന്നും പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. വിക്കറ്റ് നേടുവാന്‍ സാധിക്കാതിരുന്ന താരം 5 ഓവറിൽ 39 റൺസാണ് വഴങ്ങിയത്.

21 ഏകദിനങ്ങളിലും 35 ടി20 മത്സരങ്ങളിലുമാണ് ശ്രീലങ്കന്‍ താരം കളിച്ചിട്ടുള്ളത്. 18, 27 എന്നിങ്ങനെയാണ് ഈ രണ്ട് ഫോര്‍മാറ്റിലും താരം യഥാക്രമം നേടിയിട്ടുള്ളത്. ഈ രണ്ട് ഫോര്‍മാറ്റിലും 237, 256 റൺസാണ് ഉഡാന ശ്രീലങ്കയ്ക്കായി നേടിയിട്ടുള്ളത്.

ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള പല വിദേശ ടി20 ലീഗുകളിലും താരം കളിച്ചിട്ടുണ്ട്.

Previous articleഅഞ്ജും മൗഡ്ഗില്ലിനും യോഗ്യതയില്ല, തേജസ്വിനിയ്ക്ക് വെറും 33ാം സ്ഥാനം
Next articleബിസിസിഐ തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ഹെര്‍ഷൽ ഗിബ്സ്