കൊറോണ ഭീതിയിൽ ബി.സി.സി.ഐ ഓഫീസും അടച്ചു

- Advertisement -

കൊറോണ വൈറസ് ഭീതിയിൽ ബി.സി.സി.ഐ തങ്ങളുടെ മുംബൈയിലെ ഓഫീസ് അടച്ചു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ബി.സി.സി.ഐയുടെ ഹെഡ് ക്വാർട്ടേഴ്‌സ്. ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി ചെയ്യാനും ബി.സി.സി.ഐ ആവശ്യപെട്ടിട്ടുണ്ട്.

നേരത്തെ കൊറോണ വൈറസ് ബാധയെ തുടർന്ന് മാർച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗും ബി.സി.സി.ഐ മാറ്റി വെച്ചിരുന്നു. ഏപ്രിൽ 15നെക്കാണ് ഐ.പി.എൽ മാറ്റിവെച്ചത്. നിലവിൽ ലോകത്താകമാനം കായിക മത്സരങ്ങൾ നിർത്തലാക്കിയതോടെ ഏപ്രിൽ 15ന് ഐ.പി.എൽ തുടങ്ങാനുള്ള സാധ്യതയും വിരളമാണ്. കൂടാതെ ഇന്ത്യയിലെ എല്ലാ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും ബി.സി.സി.ഐ റദ്ധാക്കിയിരുന്നു.

നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മാറ്റിവെച്ചതോടെ ഐ.പി.എൽ ടീമുകൾ തങ്ങളുടെ പരിശീലന ക്യാമ്പുകൾ നിർത്തലാക്കിയിരുന്നു.

Advertisement