“സമ്മർദ്ദം കൊണ്ടാണ് BCCI സഞ്ജുവിനെ ക്യാപ്റ്റൻ ആക്കിയത്” – കനേരിയ

Newsroom

Sanju 154
Download the Fanport app now!
Appstore Badge
Google Play Badge 1

സഞ്ജു സാംസണെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്താത്തതിനെ വിമർശിച്ച മുൻ പാകിസ്താൻ ബൗളർ ഡാനിഷ് കനേരിയ. സഞ്ജുവിന് വലിയ ആരാധകരുണ്ട്. ഓസ്‌ട്രേലിയയിലെ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി ഇന്ത്യ ഒരു എക്‌സ് ഫാക്ടർ നൽകിയേനെ. കനേരിയ പറയുന്നു‌ ബൗൺസി വിക്കറ്റുകളിൽ സഞ്ജുവിനെക്കാൾ നന്നായി കളിക്കുന്ന മറ്റാരും ഇന്ത്യൻ ടീമിൽ ഇല്ല. അദ്ദേഹം പറഞ്ഞു.

സഞ്ജു

സഞ്ജുവിനെ ഇപ്പോൾ ഇന്ത്യ എ ക്യാപ്റ്റൻ ആക്കിയത് ബിസിസിഐ വളരെയധികം സമ്മർദ്ദത്തിലായത് കൊണ്ട് ആണ്. ടി20 ലോകകപ്പിലേക്ക് സഞ്ജു സാംസണെ തിരഞ്ഞെടുക്കാത്തതിന് അവർ ഏറെ വിമർശനങ്ങൾ നേരിട്ടു, അതാണ് സഞ്ജുവിനെ ഇന്ത്യ എയുടെ നായകസ്ഥാനം ഏൽപ്പിച്ചത്. കനേരിയ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

സ്വന്തം രാജ്യത്തെ നയിക്കുന്നത് ഏത് വിഭാഗത്തിൽ ആയാലും അഭിമാനകരം തന്നെയാണ്. സഞ്ജു സാംസണ് ഇത് മികച്ച അവസരമാണ്. ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യ എയ്ക്ക് വേണ്ടി പരമ്പര നേടാൻ അദ്ദേഹത്തിന് കഴിയുമെങ്കിൽ, അത് വളരെ വലിയ നേട്ടമാകും,” കനേരിയ കൂട്ടിച്ചേർത്തു.