ഇന്ത്യൻ ടീമിൽ ചേരാനായി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ യാത്ര തിരിച്ചു

കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യൻ ക്യാമ്പിൽ ചേരാനായി കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലെ നാലു താരങ്ങൾ യാത്ര തിരിച്ചു. ബ്ലാസ്റ്റേഴ്സിലെ നാലു താരങ്ങൾ ആയിരുന്നു ഇന്നലെ പ്രഖ്യാപിച്ച സ്റ്റിമാചിന്റെ സ്ക്വാഡിൽ ഇടം നേടിയത്. സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി, ജീക്സൺ, ഖാബ്ര എന്നിവരാണ് ടീമിനൊപ്പം ചേരാൻ ആയി കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പ് വിട്ടത്.

കേരള ബ്ലാസ്റ്റേഴ്സ്

സഹൽ അബ്ദുൽ സമദ് നാലു പേരും ഒരുമിച്ച് യാത്ര ചെയ്യുന്ന ചിത്രം ഇന്ന് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു‌‌. ഇന്ത്യൻ ടീം അടുത്ത ദിവസങ്ങളിൽ വിയറ്റ്നാമിലേക്ക് യാത്ര തിരിക്കും. വിയറ്റ്നാമിൽ ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങൾ ആണ് കളിക്കുക. വിയറ്റ്നാമിൽ വെച്ച് ആതിഥേയരായ വിയറ്റ്നാമിനെയും സിംഗപ്പൂരിനെയും ആണ് ഇന്ത്യ നേരിടുക. സെപ്റ്റംബർ 24ന് ഇന്ത്യ സിംഗപ്പൂരിനെയും, സെപ്റ്റംബർ 29ന് ഇന്ത്യ വിയറ്റ്നാമിനെയും നേരിടും. എല്ലാ മത്സരങ്ങളും തോങ്നാത് സ്റ്റേഡിയത്തിൽ വെച്ചാകും നടക്കുക.