ഇന്ത്യയുടെ റിട്ടേര്‍ഡ് ക്രിക്കറ്റര്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കുവാന്‍ ഒരുങ്ങി ബിസിസിഐ. ബിസിസിഐ അപെക്സ് കൗണ്‍സിലിൽ ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസ്സിയേഷന്‍ പ്രതിനിധിയായ അന്‍ഷുമാന്‍ ഗായക്വാഡ് ആണ് ഈ വിവരം വ്യക്തമാക്കിയത്. 25 ഫസ്റ്റ് ക്ലാസ് മത്സരങ്ങളെങ്കിലും കളിച്ച താരങ്ങള്‍ക്കും മുന്‍ ക്രിക്കറ്റര്‍മാരുടെ വിധവകള്‍ക്കും വനിത പ്രാദേശിക ക്രിക്കറ്റര്‍മാര്‍ക്കും പെന്‍ഷന്‍ നല്‍കണമെന്നാണ് ബിസിസിഐയുടെ ആവശ്യം.
സൗരവ് ഗാംഗുലി അടുത്ത മീറ്റിംഗിൽ ഒരു പ്രൊപ്പോസലുമായി എത്തുമെന്ന് അന്‍ഷുമാന്‍ അറിയിച്ചു. തുടക്കത്തിൽ 25 ഫസ്റ്റ് ക്ലാസ് മത്സരം എന്നാണെങ്കിലും വൈകാതെ അത് പത്ത് മത്സരമായി കുറയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. വരുന്ന സീസണിൽ പ്രാദേശിക ക്രിക്കറ്റര്‍മാരുടെ വേതനം ഉയര്‍ത്തുവാന്‍ ബിസിസിഐ തീരുമാനിച്ചു.
അത് കൂടാതെ തടസ്സപ്പെട്ട സീസണിൽ 50 ശതമാനം മാച്ച് ഫീസ് നല്‍കുവാനും ബോര്‍ഡ് തീരുമാനിച്ചിരുന്നു.