റെക്കോർഡ് പ്രതിഫലവുമായി വാട്ട്മോർ ബറോഡയെ പരിശീലിപ്പിക്കും

ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന പരിശീലകനായി മുൻ ശ്രീലങ്കൻ പരിശീലകൻ ഡേവ് വാട്ട്മോർ. അടുത്ത ആഭ്യന്തര സീസണിലേക്ക് പരിശീലകനായി ബറോഡ ഡേവ് വാട്ട്മോറിനെ നിയമിച്ചതോടെയാണ് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന പരിശീലകനായി വാട്ട്മോർ മാറിയത്. ഒരു വർഷത്തേക്ക് ഒരു കോടി രൂപ നൽകിയാണ് വാട്ട്മോറിനെ ബറോഡ പരിശീലകനായി നിയമിച്ചത്.

ബറോഡ ടീമിനെ പരിശീലിപ്പിക്കുന്നതിന് പുറമെ ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് സ്ഥാനവും വാട്ട്മോർ വഹിക്കും. നേരത്തെ 2017-18 സീസണിൽ വാട്ട്മോർ കേരള ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. അന്ന് കേരളം ആദ്യമായി രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ എത്തുകയും ചെയ്തിരുന്നു. നേരത്തെ നേപ്പാൾ ടീമിന്റെ പരിശീലകനായും വാട്ട്മോർ പ്രവർത്തിച്ചിട്ടുണ്ട്.

Previous articleഅവസാന ഓവറുകളിൽ ബാറ്റിംഗ് മറന്ന് ആര്‍സിബി, ദേവ്ദത്ത് – കോഹ്‍ലി വെടിക്കെട്ടിന് ശേഷം ശക്തമായ തിരിച്ചുവരവുമായി ചെന്നൈ ബൗളര്‍മാര്‍
Next articleക്രിക്കറ്റര്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കുവാനൊരുങ്ങി ബിസിസിഐ