ഇംഗ്ലണ്ട് പരമ്പരയോടെ ഇന്ത്യയിൽ ക്രിക്കറ്റ് തിരിച്ചുവരുമെന്ന് ബി.സി.സി.ഐ

- Advertisement -

കോവിഡ്-19 വൈറസ് പടർന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിർത്തിവെച്ച ക്രിക്കറ്റ് മത്സരങ്ങൾ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തോടെ തിരിച്ചുവരുമെന്ന് ബി.സി.സി.ഐ. നിലവിൽ കൊറോണ വൈറസ് ബാധമൂലം സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടുണ്ടെന്നും അത്കൊണ്ട് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പരമ്പര ക്രിക്കറ്റിന്റെ തിരിച്ചുവരവിന് വഴി ഒരുക്കുമെന്നും ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.

ഇംഗ്ലണ്ട് പരമ്പരക്ക് വേണ്ടി ബയോ സുരക്ഷ ഒരുക്കുന്നതിന് വേണ്ടി ബി.സി.സി.ഐ മറ്റു കമ്പനികളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി. എന്നാൽ ഇന്ത്യയിൽ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിച്ചാലും കാണികൾക്ക് പ്രവേശനം അനുവദിക്കാൻ ഇനിയും സമയമെടുക്കുമെന്ന് ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി. നേരത്തെ ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിൽ പര്യടനം നടത്തുന്ന സമയത്താണ് കൊറോണ വൈറസ് ബാധ മൂലം പരമ്പര നിർത്തിവെച്ചത്.

Advertisement