ബെയ്‌ൽ എത്തി, ഡെലെ അലി സ്പർസിന് പുറത്തേക്ക്

- Advertisement -

ടോട്ടൻഹാം ഹോട്ട്സ്പർസ് താരം ഡെലെ അലി ടീമിന് പുറത്തേക്ക്. ഗരേത് ബെയ്‌ൽ ടീമിൽ എത്തിയതോടെ താരത്തെ ലോണിൽ വിടാനുള്ള ശ്രമങ്ങൾ സ്പർസ് ആരംഭിച്ചു. പാരീസ് സെയിന്റ് ജർമ്മൻ താരത്തിന്റെ ട്രാൻസ്ഫറിനായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ലീഗിൽ ഇതുവരെ ഉള്ള 2 കളികളിലും അലിക്ക് മൗറീഞ്ഞോ സ്‌കോഡിൽ ഇടം നൽകിയിരുന്നില്ല. ഏറെ കാലമായി പി എസ് ജി നിരീക്ഷിക്കുന്ന താരമാണ് അലി. ബെയ്‌ലിനെ സ്വന്തമാക്കാൻ സ്പർസ് അലിയെ റയലിന് വാഗ്ദാനം ചെയ്‌തെങ്കിലും റയൽ നിരസിക്കുകയായിരുന്നു. 24 വയസുകാരനായ അലി 2015 ലാണ് എം കെ ടോണ്സിൽ നിന്ന് സ്പർസിൽ ചേർന്നത്. ഇംഗ്ലണ്ട് ദേശീയ താരമാണ് അലി.

Advertisement