പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ഇംഗ്ലണ്ടിലേക്ക്

Suryakumaryadav

ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ സംഘത്തിൽ പരിക്ക് വില്ലനായപ്പോള്‍ പൃഥ്വി ഷായെയും സൂര്യകുമാര്‍ യാദവിനെയും ഇംഗ്ലണ്ടിലേക്ക് എത്തിക്കുവാന്‍ ബിസിസിഐ ഒരുങ്ങുന്നു. ഇവര്‍ക്കൊപ്പം ജയന്ത് യാദവിനെയും ഇംഗ്ലണ്ടിലേക്ക് എത്തിക്കുവാനാണ് ബിസിസിഐ തീരുമാനം.

ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ പൃഥ്വി ഷായും സൂര്യുകുമാര്‍ യാദവും മികച്ച രീതിയിലാണ് ഇന്ത്യയ്ക്കായി കളിച്ചത്. ഇംഗ്ലണ്ടിലെ ഇന്ത്യന്‍ സംഘത്തിൽ ശുഭ്മന്‍ ഗിൽ, അവേശ് ഖാന്‍, വാഷിംഗ്ടൺ സുന്ദര്‍ എന്നിവരാണ് പരിക്കിന്റെ പിടിയിൽ.

Previous articleടേബിള്‍ ടെന്നീസിൽ അനായാസ വിജയവുമായി മണിക ബത്ര
Next article1996 നു ശേഷം ടെന്നീസ് സിംഗിൾസിൽ ഒളിമ്പിക് ജയം നേടുന്ന ഇന്ത്യൻ താരമായി സുമിത് നാഗൽ