1996 നു ശേഷം ടെന്നീസ് സിംഗിൾസിൽ ഒളിമ്പിക് ജയം നേടുന്ന ഇന്ത്യൻ താരമായി സുമിത് നാഗൽ

20210724 115859

ഒളിമ്പിക്സിൽ തന്റെ ആദ്യ മത്സരത്തിൽ ജയം കണ്ടു ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ. ഇതോടെ 1996 നു ശേഷം ടെന്നീസ് സിംഗിൾസിൽ ഒളിമ്പിക് ജയം നേടുന്ന ഇന്ത്യൻ താരമായി സുമിത് നാഗൽ മാറി. ലിയാണ്ടർ പേസ് 1996 ൽ വെങ്കല മെഡൽ നേടിയിരുന്നു. 197 റാങ്കുകാരനായ ഉസ്ബകിസ്ഥാൻ താരം ഡെന്നിസ് ഇസ്റ്റോമിനെയാണ് ഇന്ത്യൻ താരം മറികടന്നത്. ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ നാഗൽ ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചു സർവീസ് നിലനിർത്തി സെറ്റ് 6-4 നു നേടി.

രണ്ടാം സെറ്റിൽ 4-1 മുന്നിൽ നിന്ന ശേഷം പകച്ചു പോയ നാഗൽ സെറ്റ് ടൈബ്രേക്കറിൽ കൈവിട്ടതോടെ മത്സരം മൂന്നാം സെറ്റിലേക്ക്. മൂന്നാം സെറ്റിൽ ഒരു മാച്ച് പോയിന്റ് നഷ്ടമാക്കിയെങ്കിലും ഉസ്ബക് താരത്തിന്റെ പോരാട്ടം അതിജീവിച്ച ഇന്ത്യൻ താരം സെറ്റ് 6-4 നു നേടി ചരിത്രജയം കുറിച്ചു. രണ്ടാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താരമായ ഡാനിൽ മെദ്വദേവ് ആണ് സുമിത് നാഗലിന്റെ എതിരാളി.

Previous articleപൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ഇംഗ്ലണ്ടിലേക്ക്
Next articleപാക്കിസ്ഥാനെതിരെയുള്ള ഏകദിനങ്ങള്‍ക്കായി പുതുമുഖ ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍